താമരശേരി: ദേശീയപാതയില്‍ അമ്പായത്തോടിന് സമീപം കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ ഫാത്തിമ (80), മകള്‍ റുബീന (43) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന റുബീനയുടെ മകള്‍ ഷംന (22), മരുമകന് മുബഷിര്‍ (26) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. അടിവാരം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടന്നു.
നാട്ടുകാരും പോലീസും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഷംനയെയും മുബഷീറിനെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ താമരശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.